പെരുമ്പാവൂർ: സാക്ഷരത മിഷന്റെ നേതൃത്വത്തിലുളള ഭരണഘടന സാക്ഷരത കലാജാഥയ്ക്ക് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് തുടർവിദ്യാകേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ കുറുപ്പംപടി ടൗണിൽ സ്വീകരണം നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ കലാജാഥ അംഗങ്ങൾക്ക് പൂവ് നൽകി സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദമോഹൻ,ബേസിൽ പോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രീത എൽദോസ് മേരി പൗലോസ്, സാക്ഷരത മിഷൻ ജില്ലാ കോഓഡിനേറ്റർ വി എ അബ്ദുൾ കരീം, അസി: കോഓഡിനേറ്റർ സുബൈദ കെ.എം, ബ്ലോക്ക് പ്രേരക്മാരായ പ്രിയ ശ്രീധരൻ, രജനി കെ പി എന്നിവർ പ്രസംഗിച്ചു