കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനകീയ കൂട്ടായ്മ 20ന് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കേരള ജനകീയ ലോംഗ് മാർച്ച് ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മഞ്ചേശ്വരത്ത് നിന്ന് കാൽനടയായി ആരംഭിച്ച് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലൂടെ കടന്ന് മാർച്ച് രണ്ടിന് രാവിലെ 10ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ അവസാനിക്കും. അന്നുതന്നെ രാജ്ഭവനിലേക്കുള്ള മാർച്ചും നടക്കും. മുജീബ് റഹ്മാൻ, എം.എം. ലോറൻസ്, കമൽ .സി നജ്മൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.