പെരുമ്പാവൂർ: വെങ്ങോല സർവ്വീസ് സഹകരണബാങ്കിന്റെ പോഞ്ഞാശ്ശേരി ബ്രഞ്ച് മന്ദിരം നാളെ രാവിലെ 10.30 ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളി എം എൽ എ അദ്ധ്യക്ഷത വഹിക്കും. മുറ്റത്തെ മുല്ല പദ്ധതി ടെൽക് ചെയർമാൻ എൻ.സി മോഹനൻ, ലോക്കർ ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.കെ അഷറഫ് എന്നിവർഉദ്ഘാടനം ചെയ്യും. നിക്ഷേപസമാഹരണയജ്ഞം ജില്ലാബാങ്ക് മുൻ പ്രസിഡന്റ് വി.പി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുതിർന്ന സഹകാരികളെ മുൻ എം എൽ എ സാജുപോൾ ആദരിക്കും. പോഞ്ഞാശ്ശേരി കവലയിൽ 10 സെന്റ് സ്ഥലത്ത് രണ്ടുനിലകളിലായാണ് ബ്രാഞ്ച് കെട്ടിടം. ബങ്ക് പ്രസിഡന്റ് എം.ഐ ബീരാസ്, സെക്രട്ടറി സിന്ധു കുമാർ, ആർ. സുകുമാരൻ, അഡ്വ.വി വിതാൻ, നഗീന ഹാഷീം, ഒ.എം സാജു, സി.എസ് നാസറുദ്ധീൻ, സന്ധ്യാ ആർ നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.