പെരുമ്പാവൂർ: ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്കിന്റെ പ്രവർത്തന പരിധിയിലെ കുടുംബശ്രീ അംഗങ്ങൾക്ക് വിജയം നേടാൻ കുടുംബശ്രീ പ്രസ്ഥാനം എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. സഹകരണ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ പി.വി. രാജേഷ് കരിപ്പാൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ യൂണിറ്റുകൾ വഴി ബാങ്ക് നടപ്പിലാക്കുന്ന മുറ്റത്തെമുല്ല ലഘു ഗ്രാമീണ വായ്പ പദ്ധതി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. എട്ട് കുടുംബശ്രീ യൂണിറ്റുകൾ വഴി പദ്ധതി നടപ്പിലാക്കി. 300ൽ അധികം കുടുംബശ്രീ പ്രവർത്തകർ ക്ലാസിൽ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. ലാലു, വനജ തമ്പി, കെ.ഡി. ഷാജി, പി.ബി. ഉണ്ണിക്കൃഷ്ണൻ, ലാലി സൈഗാൾ, ജോളി സാബു, ബാങ്ക് സെക്രട്ടറി ടി.എസ്. അഞ്ജു, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ റഷീല റഷീദ് എന്നിവർ പ്രസംഗിച്ചു.