തൃപ്പൂണിത്തുറ: മരിയൻ തീർത്ഥാടന കേന്ദ്രമായ തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫെറോന പള്ളിയിൽ അഞ്ചാമത് തൃപ്പൂണിത്തുറ ഫെറോന ബൈബിൾ കൺവെൻഷൻ 12 മുതൽ 16 വരെ നടക്കും. 12ന് വൈകിട്ട് അഞ്ചിന് അങ്കമാലി അതിരൂപത മൈനർ സെമിനാരി റെക്ടർ റവ. മോൺ. ഡോ. നരികുളം കൺവൻഷൻ ഉദ്ഘാടനം ചെയ്യും.എല്ലാ ദിവസവും വൈകിട്ട് നാലരമുതൽ രാത്രി ഒൻപതരവരെ നടക്കുന്ന കൺവെൻഷൻ ഫാദർ ജോർജി പള്ളിക്കുന്നേൽ നയിക്കും. കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജേക്കബ് പുതുശേരി, അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റി മീത്തിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.