കൊച്ചി: കേരള ചേംബർ ഒഫ് കോമേഴ്‌സ് എറണാകുളം ഘടകത്തിന്റെ കിസ്‌മസ്, പുതുവത്സരാഘോഷവും വനിതാ വിംഭാഗത്തിന്റെ ഉദ്ഘാടനവും മേയർ സൗമിനി ജെയിൻ നിർവഹിച്ചു. ചേംബർ പ്രസിഡന്റ് ജി. കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ. വിൻസന്റ് വാരിയത്ത് ക്രിസ്‌മസ് സന്ദേശം നൽകി. കോർപ്പറേഷൻ കൗൺസിലർ ഡേവിഡ് പറമ്പിത്തറ, കെ.എം.ഡബ്ല്യു.സി സൊസൈറ്റി പ്രസിഡന്റ് എൽ.എ. ജോഷി, ചേംബർ മുൻ പ്രസിഡന്റ് വി.എ. യൂസഫ് എന്നിവർ സംസാരിച്ചു. മുൻ പ്രസിഡന്റ് കെ.എം. ജോൺ സ്വാഗതവും ജനറൽ സെക്രട്ടറി കെ.എം. വിപിൻ നന്ദിയും പറഞ്ഞു.