vijeesh
vijeesh

തൃപ്പൂണിത്തുറ:എരൂർ സൗത്ത് കക്കാട്ട് പറമ്പിൽ പരേതനായ ഉണ്ണികൃഷ്ണന്റെ മകൻ കെ. യു വിജീഷ്(30) രണ്ടു വൃക്കകളും തകരാറിലായതിനെത്തുടർന്ന് ചികിത്സയിലാണ് . വൃദ്ധയായ മാതാവും വിവാഹിതരായ രണ്ടു സഹോദരിമാരുമാണ്കുടുംബം.ഏക ആശ്രയമായിരുന്ന വിജീഷ് രോഗിയായതോടെ കുടുംബംദുരിതത്തിലായി.വലിയൊരു തുക ചികിത്സയ്ക്കായി ചെലവഴിച്ചു കഴിഞ്ഞു. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. ഇനി വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ഏക മാർഗമെന്ന് ചികിത്സ നടത്തുന്ന മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. 25 ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്നു. വിജീഷിനെ സഹായിക്കുവാൻ മുൻ മന്ത്രി കെ.ബാബുരക്ഷാധികാരിയും എരൂർ എൻ. എസ്. എസ് കരയോഗം പ്രസിഡന്റ് കെ.എ ഉണ്ണിത്താൻ ചെയർമാനും നഗരസഭ കൗൺസിലർ ജോഷി സേവ്യർ കൺവീനറും എസ്, എൻ.ഡി.പി ശാഖ പ്രസിഡന്റ് എസ് ഗോപാലകൃഷ്ണൻ ട്രഷററുമായിചികിത്സാ സഹായ നിധി രൂപീകരിച്ചു.സന്മനസ്സുളവരുടെ സഹായങ്ങൾ ഫെഡറൽ ബാങ്ക് എരൂർ ശാഖയിലെ അക്കൗണ്ടിലേയ്ക്ക് അയക്കണമെന്നു് സഹായ നിധി പ്രവർത്തകർ അഭ്യർത്ഥിച്ചു.

ഫെഡറൽ ബാങ്ക് എരൂർ ശാഖ ,

അക്കൗണ്ട് നമ്പർ: 2004010049255, IFSC - FDRL 0002004.