ആലുവ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കേരള ജനകീയ ലോംഗ് മാർച്ചിന്റെ വിജയത്തിനായി ചേർന്ന ജില്ലാതല യോഗം ഫാ. പോൾ തേലക്കാട്ട് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്നും പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും ഫാ. പോൾ തേലക്കാട്ട് ആവശ്യപ്പെട്ടു. മുൻ എം.പി തമ്പാൻ തോമസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കോ ഓർഡിനേറ്റർ ടി.എ. മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജോസ് അക്കരക്കാരൻ, ടോമി മാത്യു, മുഹമ്മദ് വെട്ടത്ത് തുടങ്ങിയവർ സംസാരിച്ചു. 20ന് കാസർകോട് നിന്നാരംഭിക്കുന്ന മാർച്ച് ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ചോടെ സമാപിക്കും.