ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിക്കുന്ന 47 -ാമത് വിവാഹപൂർവ കൗൺസലിംഗ് ക്ളാസ് നാളെയും മറ്റെന്നാളുമായി ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പായിപ്ര ദമനൻ, സുജൻ മേലുകാവ്, ബിന്ദു, ഡോ. ബിനോയി, വിൻസെന്റ്, സുരേഷ്‌കുമാർ എന്നിവർ ക്ളാസെടുക്കും.