പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ സർഗോത്സവം 2020 ഇന്ന് രാവിലെ 8.30 ന് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ടൗൺ കരയോഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. ടി.എൻ. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ മുഖ്യാതിഥിയാകും.