ഉദയംപേരൂർ: കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ മുളന്തുരുത്തി ബ്ലോക്കിലെ സർവ്വീസ് പെൻഷൻകാരുടെ ആഭിമുഖ്യത്തിൽ മുളന്തുരുത്തി സബ്ട്രഷറിക്കു മുന്നിൽ ധർണയും പൊതുയോഗവും നടത്തി. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ജെറിൻ, സി.കെ. റജി, ടി.പി. വർഗീസ്, ടി.ആർ. മണി, മാത്യു ചെറിയാൻ, ഇ.ആർ. മോഹൻദാസ്, എം.എം. പൗലോസ്, മാത്യു ജേക്കബ്, പി.പി. രത്നമ്മ എന്നിവർ സംസാരിച്ചു.