കോലഞ്ചേരി: ഉപജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികളെ ഉൾപ്പെടുത്തി ബി.ആർ.സിയുടെ നേതൃത്വത്തിൽ പഠനയാത്ര നടത്തി. കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ഉൾപ്പെടെ 65 പേരാണ് യാത്രയിൽ പങ്കെടുത്തത്. കല്ലിൽ ഗുഹാക്ഷേത്രം, പാണിയേലി പോര്, ഡ്രീം ലാൻഡ്, മുനിസിപ്പൽ പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. കോലഞ്ചേരി ബി. പി. ഒ. ടി.രമാഭായ് നേതൃത്വം നൽകി. ട്രെയിനർമാരായ റഷീദ ഐ. എച്ച്, ജോർജ് ജിജോ, ക്ലസ്​റ്റർ കോ ഓഡിനേ​റ്റർ കെ.വി റെനി, റിസോഴ്‌സ് അദ്ധ്യാപകരായ വിനു എം. ജെ പി.കെ.ചന്ദ്രിക, ടി.വി.ബീന ,കെ.എൻ. വീണ, അശ്വതി വേണു, സരിഗ സുഗുണൻ, സി.പി. ശില്പ, മഞ്ജുള മേരി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി .