information
ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ സെലക്ഷൻ ലഭിച്ച മുഹമ്മദ് സാഗറിന് ജന്മനാടിന്റെ സ്വീകരണംലഭി​ച്ചപ്പോൾ

മൂവാറ്റുപുഴ: ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ സെലക്ഷൻ ലഭിച്ച മുഹമ്മദ് സാഗറിന് ജന്മനാടിന്റെ സ്വീകരണം.മുവാറ്റുപുഴ ഉറവക്കുഴി പുത്തൻപുരയിൽ പി. പി മീരാൻ, ബസീറ ദമ്പതികളുടെ മകനാണ് മുഹമ്മദ് സാഗർ . മലപ്പുറം പാണ്ടിക്കാട് ക്യാമ്പിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ മുഖ്യ മന്ത്രി പിണറായി വിജയനിൽ നിന്നും സല്യൂട്ട് സ്വീകരിച്ചു. സാഗറിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ഉറവക്കുഴി മഹല്ല് ജമാഅത്ത് അസിസ്റ്റന്റ് ഇമാം ഹബീബ് മൗലവി പൊന്നാട അണിയിച്ചു. ജീവ കാരുണ്യ പ്രവർത്തകൻ സബീർ മുവാറ്റുപുഴ ഉപഹാരം നൽകി​. സാഗറിന്റെ സുഹൃത്തുക്കളായ റിഷാദ് അലി, മാഹിൻ, സിമിൽ, ജൂമി പി നാസർ എന്നിവർ പങ്കെടുത്തു.