കൊച്ചി: അയ്യപ്പൻകാവ് ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ ഉപജീവനം പദ്ധതി നടപ്പിലാക്കി. സംസ്ഥാന വ്യാപകമായി ഹയർസെക്കൻഡറി സ്‌കൂളിൽ നാഷണൽ സർവ്വീസ് സ്കീം നടപ്പാക്കുന്ന പദ്ധതിയാണിത്. വീട്ടമ്മമാരായ അനു സാബു, എ.കെ. ഗീത എന്നിവർക്ക് തയ്യൽ മെഷീൻ വിതരണം ചെയ്‌തു.ടി.ജെ.വിനോദ് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്‌തു. മാനേജർ പി.ഐ. രവി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ദീപക് ജോയ്, പി.ടി.എ പ്രസിഡന്റ് അഡ്വ. കെ.ബി.ലോല, ഭൂമിത്രസേന ഫാക്കൽറ്റി ടി.എൻ. വിനോദ്, ഹെഡ്മിസ്‌ട്രസ് ജെ.ബിന്ദു, റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി എസ്. വിജയൻ, പ്രിൻസിപ്പൽ സി.ഗിരിജ, പ്രോഗ്രാം ഓഫീസർ പി.ഡി. മേജി എന്നിവർ പ്രസംഗിച്ചു.