പറവൂർ : ആലങ്ങാട് പഞ്ചായത്ത് പ്രദേശത്തെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രവർത്തകയോഗം ആവശ്യപ്പെട്ടു. പെരിയാർവാലി - വരാപ്പുഴ ബ്രാഞ്ച് കനാൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജലസേചനം ഉറപ്പാക്കണം. കുടിവെള്ളദുരിതം അനുഭവിക്കുന്നവർക്ക് ടാങ്കർ ലോറിവെള്ളം എത്തിക്കുവാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണം. മണ്ഡലം പ്രസിഡന്റ് സുനിൽ തിരുവാല്ലൂർ അദ്ധ്യക്ഷത വഹിച്ചു.