തൃപ്പൂണിത്തുറ:എസ് എൻ.ഡി.പി യോഗം കോ ഓർഡിനേഷൻ കമ്മിറ്റിയുടെ യോഗം ഇന്ന് വൈകീട്ട് 6 മണിക്ക് എസ്.എൻ.ഡി.പി യോഗം തൃപ്പൂണിത്തുറ നടമ ശാഖാ ഹാളിൽ കൂടുന്നു .യോഗത്തിൽ പി.ഡി ശ്യാംദാസ്, മഹാരാജ ശിവാനന്ദൻ ,എൽ.സന്തോഷ് ,എം ഡി അഭിലാഷ് , പ്രോജക്‌റ്റ് ആർക്കിടെക്ട് സുജിത് തുടങ്ങിയവർ പങ്കെടുക്കും. എസ്.എൻ ജംഗ്ഷനിലെ പുതിയ ഗുരുമണ്ഡപത്തിന്റെ പ്ലാനും ഡിസൈനും യോഗത്തിൽ ആർക്കിടെക്ട് അവതരിപ്പിക്കും .
എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിൽ എത്തിച്ചേരണമെന്ന് ജനറൽ കൺവീനർ പി.ഡി ശ്യാംദാസ്, ചീഫ് കോ ഓർഡിനേറ്റർ അഡ്വ . പി രാജൻ ബാനർജി എന്നിവർ അറിയിച്ചു,