അങ്കമാലി: കറുകുറ്റി ദേശീയവായനശാലയും പുരോഗമന കലാസാഹിത്യസംഘം അങ്കമാലിഏരിയാകമ്മിറ്റിയും സംയുക്തമായി സഫ്ദർഹാഷ്മി അനുസ്മരണം നടത്തി. ദേശീയവായനശാലയിൽ നടന്ന സമ്മേളനത്തിൽ സഹിർ അലി അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് കെ.കെ. ഗോപി അദ്ധ്യക്ഷത വഹിച്ചു. ഷാജി യോഹന്നാൻ, ടി.പി. വേലായുധൻ, പ്രൊഫ.കെ.ജി. നാരായണൻ, ഡോ. കെ. കെ. വേലായുധൻ, കെ.ആർ. കുമാരൻ, പി.ഡി. ആന്റണി, ഷാജു, ഹരിപ്രസാദ് എന്നിവർ പ്രസംഗിച്ചു.