പറവൂർ : സ്വരസുധയുടെ പതിനെട്ടാമത് അഖിലകേരള സംഗീതോത്സവം 11,12 തീയതികളിൽ പറവൂർ ദക്ഷിണ മൂകാംബിക സരസ്വതി മണ്ഡപത്തിൽ നടക്കും. 11ന് രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെ സംഗീതാർച്ചന, നാലിന് ഉപകരണ സംഗീതക്കച്ചേരി, അഞ്ചിന് സംഗീതക്കച്ചേരി അരങ്ങേറ്റം, ആറിന് സംഗീതോത്സവം ഡോ. പൂർണത്രയീ ജയപ്രകാശ് ശർമ്മ ഉദ്ഘാടനം ചെയ്യും. ചെയർമാൻ എം.കെ. വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. ഡോ. സി.എം. രാധാകൃഷ്ണൻ, അശോക് ചെമ്പകശേരി, കെ. സുധാകരൻപിള്ള തുടങ്ങിയവർ സംസാരിക്കും. ആറരയ്ക്ക് സംഗീതസദസ്, 12ന് രാവിലെ എട്ടിന് സംഗീതക്കച്ചേരി അരങ്ങേറ്റം, ഒമ്പതുമുതൽ നാലുവരെ സംഗീതാർച്ചന, നാലിന് ഉപകരണ സംഗീതക്കച്ചേരി, അഞ്ചിന് സോപാനസംഗീതം, അഞ്ചരയ്ക്ക് സംഗീതക്കച്ചേരി അരങ്ങേറ്റം, ആറരയ്ക്ക് പഞ്ചരത്ന കീർത്താനാലാപനത്തോടെ സമാപിക്കും.