കോലഞ്ചേരി: കേരള സ്പോർട്സ് കൗൺസിലിന്റെ സ്കൂൾ, പ്ളസ് വൺ, കോളേജ് സ്പോർട്സ് ഹോസ്റ്റലിലേയ്ക്കും, ഓപ്പറേഷൻ ഒളിമ്പിയ സ്കീമിലേക്കുമുള്ള ജില്ലാ തല തിരഞ്ഞെടുപ്പ് 16 ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും.
അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ എന്നീ വിഭാഗങ്ങളിൽ ആൺ, പെൺ തിരിച്ചാണ് തിരഞ്ഞെടുപ്പ്.
വോളിബോൾ സ്കൂൾ വിഭാഗത്തിൽ ആൺ 170, പെൺ 163, പ്ളസ് വൺ, കോളേജ് ആൺ 185 പെൺ 170 പൊക്കം നിർബന്ധം.
പങ്കെടുക്കാൻ ജനന സർട്ടിഫിക്കറ്റ്, ഏത് ക്ളാസിലെന്ന സ്കൂൾ സാക്ഷ്യപത്രം, കായിക നേട്ടങ്ങളുടെ ഒറിജിനൽ രേഖകൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഗ്രൗണ്ടിൽ രാവിലെ 8 ന് റിപ്പോർട്ട് ചെയ്യണം. വിവരങ്ങൾക്ക് 0484 2367580