പറവൂർ : പറവൂർ ബാബു രചിച്ച ഗാന്ധിജി പറവൂരിൽ എന്ന ചരിത്രാന്വേഷണ കൃതിയെ പരിചയപ്പെടുത്തി കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയിൽ നടന്ന ചർച്ച താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം അഡ്വ. എ. ഗോപി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.പി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. വി.ആർ. സുശിൽകുമാർ പുസ്തകവതരണം നടത്തി. വേലായുധൻ പെരുമ്പടന്ന, പറവൂർ ബാബു, അൻവിൻ കെടാമംഗലം, എ.കെ. ജോഷി, മാളവിക ലൈഗോഷ് എന്നിവർ സംസാരിച്ചു.