കിഴക്കമ്പലം: പള്ളിക്കരയിൽ പണിമുടക്ക് ദിനത്തിൽ വ്യാപാരികളെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തതായി കുന്നത്തുനാട് പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണത്തിനു ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങും. സൂപ്പർ മാർക്കറ്റ് ബലം പ്രയോഗിച്ച് അടപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.ജി.ബാബു, പി.വി.പൗലോസ്, ബിജു ജേക്കബ് എന്നിവർക്ക് പരുക്കേറ്റു. ഹർത്താൽ രഹിത പള്ളിക്കര എന്ന തീരുമാനത്തിൽ നിന്നു വ്യാപാരികൾ പിന്നോട്ട് പോകില്ലെന്നാണ് തീരുമാനം.