കൊച്ചി: മഹാകവി കുമാരനാശാന്റെ 96ാം ചരമവാർഷികദിനമായ 16 ന് കലൂർ 3426ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെയും ചതയോപഹാരം ഗുരുദേവ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ അനുസ്മരണ സദസ് നടത്തും. കലൂർ ആസാദ് റോഡിലെ ഗുരുദേവ ക്ഷേത്രസന്നിധിയിൽ വൈകിട്ട് 3 ന് എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി ഇ.കെ. മുരളീധരൻ യോഗം ഉദ്‌ഘാടനം ചെയ്യും. കലൂർ ശാഖായോഗം പ്രസിഡന്റ് പി.ഐ. തമ്പി അദ്ധ്യക്ഷനാകും. ആശാന്റെ സീതയ്ക്ക് നൂറു വയസ് എന്ന വിഷയത്തിൽ മാമംഗലം കെ.കെ. ബോസ് പ്രഭാഷണം നടത്തും. ശ്രീനാരായണ സാംസ്കാരിക സമിതി ജില്ല വൈസ് പ്രസിഡന്റ് എം.എൻ. മോഹനൻ ആശാന്റെ സംഘടനാപാടവം എന്ന വിഷയത്തിൽ ക്ളാസെടുക്കും. പി.എൻ. ജഗദീശൻ, ടി.എം. രഘുവരൻ, പി.എം. മനീഷ് എന്നിവർ സംസാരി​ക്കും. ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ സ്വാഗതവും ശാഖായോഗം സെക്രട്ടറി കെ.ആർ. തമ്പി നന്ദിയും പറയും.