cusat

കൊച്ചി: ഏകോപയോഗ പ്ലാസ്റ്റിക് ബദൽ മാർഗങ്ങളെ കുറിച്ചുള്ള ദേശീയ സമ്മേളനവും സെമിനാറും കൊച്ചിൻ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ മാർച്ച് 13 മുതൽ 16 വരെ നടക്കും.തിരുവനന്തപുരം സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ), കുസാറ്റിന്റെ സഹകരണത്തോടെ നടത്തുന്ന സമ്മേളനത്തിന് എം.ജി സർവകലാശാല, എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല, യു.എൻ.യു.ആർ.സി.ഇ, കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ, ക്ലൈമറ്റ് ഹുഡ് എന്നിവ സഹകരിക്കുന്നുണ്ട്.ഏകോപയോഗ പ്ലാസ്റ്റിക് ബദൽ മാർഗങ്ങൾ എന്ന വിഷയത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ ഫെബ്രുവരി 10ന് മുമ്പ് പ്രബന്ധങ്ങൾ ഓൺലൈൻ വഴിസമർപ്പിക്കണം. വിവരങ്ങൾക്ക്: https://cissa.co.in/activities/projects/supa