തൃക്കാക്കര: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിൽ (ഓട്ടോണമസ്) സംഘടിപ്പിക്കുന്ന 20-ാമത് ദേശീയ സമ്മേളനം 'ദ്യുതി 2020'ന് തുടക്കമായി. പ്രവാസവും സാമൂഹികമായ ഉൾക്കൊള്ളലും എന്നതാണ് ദ്വിദിന സമ്മേളനത്തിന്റെ പ്രമേയം. കോളേജ് കാമ്പസിൽ നടന്ന ചടങ്ങിൽ ന്യുവാൽസ് വൈസ് ചാൻസലർ പ്രൊഫ. കെ.സി. സണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. മാത്യു വട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. ശബരി നായർ (ലേബർ മൈഗ്രേഷൻ സ്‌പെഷ്യലിസ്റ്റ് ഫോർ സൗത്ത് ഏഷ്യ, ഐ.എൽ.ഒ) വിശിഷ്ടാതിഥിയായിരുന്നു. ഡോ. ജോസഫ് ഐ. ഇഞ്ചോടി (എക്‌സിക്യൂട്ടീവ് ഡയറക്ടർ), പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ് , ദ്യുതി ഫാക്കൽറ്റി കോഓർഡിനേറ്റർ ഡോ. അനീഷ് കെ.ആർ, ഡോ. ജോസഫ് എം.കെ , ഫാ. ഷിന്റോ ജോസഫ്, ഡോ. സിസ്റ്റർ ലിസി പി.ജെ തുടങ്ങിയവർ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 150ഓളം പ്രധിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
ഡോ. ഇരുദയ രാജൻ (പ്രൊഫ. സി.ഡി.എസ് തിരുവനന്തപുരം), ഡോ. ബെനോയ് പീറ്റർ (ഡയറക്ടർ, സി.എം.ഐ.ഡി), ഡോ. ജോർജ് പാലാട്ടിയിൽ (സീനിയർ ലക്ചറർ ആൻഡ് എം.എസ്.ഡബ്‌ള്യു പ്രോഗ്രാം ഡയറക്ടർ, യൂണിവേഴ്‌സിറ്റി ഒഫ് എഡിൻബർഗ്, സ്‌കോട്‌ലാൻഡ്, യു.കെ), ഫാ. ഫ്രാൻസിസ് അടയ്ക്കളം (അസി. പ്രൊഫ, ലൊയോള കോളേജ്, ചെന്നൈ), ഡോ. മാത്യൂസ് നുംപെള്ളി (സോഷ്യൽ ഡവലപ്പ്മെന്റ് സ്‌പെഷ്യലിസ്റ്റ് തലവൻ, എൻ.എച്ച്.എം), അഡ്വ റെനി ജേക്കബ് (കൺസൾട്ടന്റ്, ഇന്റർനാഷണൽ ജസ്റ്റിസ് മിഷൻ) എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് എന്നിവയുമായി സഹകരിച്ചാണ് രാജഗിരി സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ന് സമാപിക്കും.