കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിന്റെ 66 ാമത് വാർഷി​കവും സി.ഡി.എസ്,കുടംബശ്രീ വാർഷി​കവും പഞ്ചായത്തിന്റെ ഐ.എസ്.ഒ പ്രഖ്യാപനവും ഞായറാഴ്ച നടക്കും. രാവിലെ 11 ന് മുൻ ജനപ്രതിനിധികളുടെ സംഗമം, ഉച്ചയ്ക്ക് 2 ന് ഘോഷയാത്ര, 5 ന് പൊതു സമ്മേളനവും നടക്കും. വാർഷി​കത്തിനു മുന്നോടിയായി ഇന്ന് കലാമത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.