കൊച്ചി: ചതുരാഷ്ട്ര ടി -20 ടൂർണമെന്റിനുള്ള ഇന്ത്യ എ, ഇന്ത്യ ബി ടീമുകളെ പ്രഖ്യാപിച്ചു. തായ്‌ലാൻഡ്, ബംഗ്ലാദേശ് എന്നീ ടീമുകൾക്കെതിരെയാണ് ടൂർണമെന്റ്. മലയാളികളായ മിന്നു മണി, ജിൻസി ജോർജ് എന്നിവർ ടീമിൽ ഇടം നേടി. മിന്നു മണി ഇന്ത്യ ബി ടീമിലും ജിൻസി ജോർജ് ഇന്ത്യ എ ടീമിലുമാണ് ഇടം നേടിയത്. നേരത്തെ ചലഞ്ചർ ട്രോഫിക്കുള്ള ടി -20 ടീമിലും ഇരുവരും ഇടം നേടിയിരുന്നു. 16 മുതൽ 23 വരെ പാട്നയിലാണ് ടൂർണമെന്റ് .