വടകര യാക്കോബായ പള്ളിക്കു സമീപത്തെ തോട്ടത്തിൽ ഉണ്ടായ തീപിടുത്തം
കൂത്താട്ടുകുളം: .വടകര യാക്കോബായ പള്ളിക്കു സമീപത്തെ തോട്ടത്തിൽ ഇന്നലെയും തീപിടിത്തമുണ്ടായി.കൂത്താട്ടുകുളം ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇവിടെ തീപിടിത്തമുണ്ടായതായി നാട്ടുകാർ പറഞ്ഞു. വേനൽ കടുക്കുന്നതോടെ തോട്ടങ്ങളിൽ തീപിടിത്ത സാദ്ധ്യത കൂടുതലാണെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നു. റബർ മരങ്ങൾ ഇലപൊഴിക്കുന്ന കാലമായതിനാൽ തോട്ടങ്ങളിൽ വൻതോതിൽ കരിയിലയുണ്ടാകും.