കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഉള്ളതിനാൽ കേരള പബ്ളിക് സർവീസ് കമ്മീഷൻ നടത്തുന്ന ഗവ.സെക്രട്ടറിയേറ്റ് / പി.എസ്.സി / കേരള ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്/ അന്വേഷണ കമ്മീഷൻ /സ്പെഷ്യൽ ജഡ്ജ് ഓഫീസ് / വിജിലൻസ് ട്രിബൂണൽ ഓഫീസ് / കേരള ലോകായുക്ത, കേരളത്തിലെ സർവ്വകലാശാലകൾ എന്നീ വകുപ്പുകളിലേക്കുള്ള കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങളിൽ നേരത്തെ എത്തിച്ചേരണമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ ബിനി.കെ.എബ്രഹാം അറിയിച്ചു.