കോലഞ്ചേരി: ആട്യാ പാട്യാ സീനിയർ ദേശീയ പുരുഷ വനിതാ മത്സരങ്ങൾ 10,11,12 തീയതികളിൽ വെണ്ണിക്കുളം സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. 18 സംസ്ഥാനങ്ങളിൽ നിന്നായി 250 കായികതാരങ്ങൾ പങ്കെടുക്കും. 11ന് വൈകിട്ട് മൂന്നിന് വി​.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആട്യാ പാട്യാ ഫെഡറേഷൻ പ്രസിഡന്റ് ഡോ. വി.ഡി. പാട്ടീൽ അദ്ധ്യക്ഷനാകും.