silpasala
ആലുവ സെന്റ് സേവ്യേഴ്സ് കോളേജിലെ സുവോളജി വിഭാഗം സംഘടിപ്പിച്ച ദേശീയ ശില്പശാല തമിഴ്നാട് മധുര കാമരാജ് യൂണിവേഴ്സിറ്റി മോളിക്കുലാർ മൈക്രോ ബയോളജി വിഭാഗം മേധാവി പ്രൊഫ. എച്ച്. ഷക്കീല ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ സെന്റ് സേവ്യേഴ്സ് കോളേജിലെ സുവോളജി വിഭാഗം ഡി.ബി.ടിയുമായി സഹകരിച്ച് 'ഫോൾഡ് സ്കോപ്പ് മൈക്രോസ്കോപ്പി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ ശില്പശാല തമിഴ്നാട് മധുര കാമരാജ് യൂണിവേഴ്സിറ്റി മോളിക്കുലാർ മൈക്രോബയോളജി വിഭാഗം മേധാവി പ്രൊഫ. എച്ച്. ഷക്കീല ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ശാലിനി അദ്ധ്യക്ഷത വഹിച്ചു. ഡോ. എസ്. ശ്യാംകുമാർ, ഡോ. ജിസ്ലിൻ ഡേവിസ് എന്നിവർ ക്ലാസ് നയിച്ചു. ഡോ. അനു ആന്റോ, ഡോ. ബേബി ദിവ്യ എന്നിവർ സംസാരിച്ചു.