മരട്: പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും ജനകീയ ബോധവത്ക്കരണം നടത്തുന്നതിനും മരട് മുനിസിപ്പാലിറ്റി അതിർത്തിയിലെ വിവിധരാഷ്ട്രീയ സാമുദായിക സംഘടനകൾ ചേർന്ന് ഭരണഘടനാ സംരക്ഷണ ഫോറത്തിന് രൂപം നൽകി. അഡ്വ.ഷെറി.ജെ.തോമസ് (ചെയർമാൻ ),പി പി സന്തോഷ് (വർക്കിംഗ് ചെയർമാൻ ),അഡ്വ.ടി.ബി.ഗഫൂർ( ജനറൽ കൺവീനർ ),എം.എ അബ്ദു( ട്രഷറർ)എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.