കൊച്ചി: കേരളത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തിയ മരടിലെ ഫ്ലാറ്റുകൾക്ക് ആയുസ് ഇന്ന് രാത്രി കൂടി. നാളെ രാവിലെ ആദ്യരണ്ട് ഫ്ലാറ്റുകൾ നിലംപൊത്തും. നാട്ടുകാരെ ബുദ്ധിമുട്ടിക്കാതെ ഫ്ലാറ്റ് പൊളിച്ചെടുക്കുക എന്ന വലിയ ദൗത്യമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകൾക്ക് നിറവേറ്റേണ്ടത്. സ്ഫോടക വസ്തുക്കൾ നിറച്ച നാല് ഫ്ലാറ്റുകളിലും പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസിവ് സേഫ്ടി ഓർഗനൈസേഷൻ ചെന്നൈ ഐ.ഐ.ടി വകുപ്പുകൾ പരിശോധന നടത്തി. പരിശോധന ഇന്നും തുടരും. ഇന്ന് പ്രദേശത്ത് സ്ഫോടനം ഒഴികെയുള്ള മറ്റുവകുപ്പുകളുടെ ഏകോപനം നിശ്ചയിക്കാനായി മോക്ഡ്രിൽ നിശ്ചയിച്ചിട്ടുണ്ട്. ഫ്ലാറ്റുകൾക്ക് സമീപത്തെ കെട്ടിടങ്ങളുടെ സ്ട്രക്ചറൽ ഓഡിറ്റ് റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.