തൃപ്പൂണിത്തുറ: തെക്കുംഭാഗം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് തെക്കുംഭാഗം എസ്.എൻ.ഡി.പി 2637 ശാഖയുടെ കീഴിലുള്ള സഹോദരൻ അയ്യപ്പൻ കുടുംബസദസിന്റെ ആഭിമുഖ്യത്തിൽ ദേശത്താല ഘോഷയാത്രനടന്നു. ചാലിയാത്ത് ധർമ്മദൈവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയ്ക്ക് തെയ്യം, പടയണി, പഞ്ചാരിമേളം, ചിന്തു മേളം, മുരുകൻ, ദേവി വേഷം എന്നി നിറം പകർന്നു. ഉത്സവം ജനു: 11 നു ആറാട്ടോടെ സമാപിക്കും