കൊച്ചി: സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയ ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ കമ്മിറ്റി പ്രമേയമവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് അവതാരകനും പി.എസ്. ജയരാജ് അനുവാദകനുമായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി. ശ്യാംദാസ്, സംസ്ഥാന ജനറൽസെക്രട്ടറിമാരായ കെ.എ. ഉണ്ണിക്കൃഷ്‌ണൻ, വി. ഗോപകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. പ്രമേയം ഐക്യകണ്‌ഠ്യേന പാസാക്കി.
ജില്ലാ ഭാരവാഹികളായ ടി.ജി. വിജയൻ, എം.എ. വാസു, സുരേഷ് ചന്തേലി, കെ. വേണുഗോപാൽ, എ,.എൻ. രാമചന്ദ്രൻ, സി.പി. സത്യൻ, അജി നാരായണൻ, ഷൈൻ. കെ.കൃഷ്‌ണൻ, അഡ്വ. ശ്രീകുമാർ തട്ടാരത്ത് എന്നിവർ പങ്കെടുത്തു.