മൂവാറ്റുപുഴ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡീൻ കുര്യാക്കോസ് എം .പിയുടെ നേതൃത്വത്തിൽ പേഴക്കാപ്പിള്ളിയിൽ നിന്നും അടുപറമ്പിലേക്ക് ലോംഗ് മാർച്ച് നടത്തി.. പേഴയ്ക്കാപ്പിളളിയിൽ നിന്നും ആരംഭിച്ച മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ദേശീയപതാകയേന്തി ആയിരങ്ങൾ അണിനിരന്ന മാർച്ചിൽ വിവിധ മത, സാമുദായിക, സാംസ്കാരിക നേതാക്കളും പങ്കെടുത്തു. പായിപ്ര കവലയിൽ നടന്ന ഉത്ഘാടന സമ്മേളനത്തിൽ ഫാ: തമ്പി മാറാടി അദ്ധ്യക്ഷത വഹിച്ചു.കേരളാ കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ, മുൻ മന്ത്രി കെ.ബാബു , മുൻ എം എൽ എ ജോസഫ് വാഴക്കൻ, എ. മുഹമ്മദ് ബഷീർ കെ.എം.സലിം ,കെ.പി.ബാബു ,കെ.എം.അബ്ദുൾ മജീദ്, മുഹമ്മദ് അസ്ലാം മൗലവി, പായിപ്ര കൃ ഷ്ണൻ, പി.എം അമീർ അലി, പി.പി.എൽദോസ് ,ഉല്ലാസ് തോമസ്, പി.എ ബഷീർ, എൻ ജെ.ജോർജ്, എബ്രാഹം പൊന്നും പുരയിടം.പി.എസ് സലിംഹാജി, ജോസ് പെരുമ്പിള്ളിക്കുന്നേൽ, ജോസി ജോളി വട്ടക്കുഴി ,ആലീസ് കെ ഏലിയാസ്, കെ.കെ.ഉമ്മർ, മാത്യൂസ് വർക്കി തുടങ്ങിയവർപ്രസംഗിച്ചു..