vhss
ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിന് ജില്ലാ പഞ്ചായത്ത് വക കൗൺസിലിംഗ് റൂമിന്റെ ഉദ്ഘാടനം എൻ.അരുൺ നിർവ്വഹിക്കുന്നു...

മൂവാറ്റുപുഴ: എറണാകുളം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച കൗൺസലിംഗ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എൻ .അരുൺ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് റസ്റ്റ് റൂമായും, പഠന പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുവാനും സൗകര്യമുണ്ട്, കൂടാതെ കുടിവെള്ളം,വാഷ് ഏരിയ, ടോയ്ലറ്റ്, റീഡിംഗ് കോർണർ, വൈഫൈ കണക്റ്റഡ് കംപൂട്ടർ തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടുത്തി. ഉദ്ഘാടന യോഗത്തിൽ മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അദ്ധ്യക്ഷത വഹിച്ചു.