കൊച്ചി: എസ്.സി.എം.എസ് സംഘടിപ്പിച്ച 'ശിഖർ 2020 ' ദേശീയ മാനേജ്മെന്റ്, ടെക് കലോത്സവത്തിൽ കുസാറ്റ് ജേതാക്കളായി.
ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്‌മെന്റ്, ഫിനാൻസ്, എച്.ആർ, മാർക്കറ്റിങ്, ലോജിസ്റ്റിക്, ഗ്രൂപ്പ് ഡാൻസ്, ബിസിനസ് ക്വിസ്, ഈറ്റ് ആൻഡ് കോഡ്, ബ്ലൈൻഡ് കോഡിംഗ്, ഡീബഗിംഗ്, ഫുട്ബാൾ ഓപ്ഷൻ, ട്രഷർ ഹണ്ട്, ഐ.ടി എന്നീ മൽസരയിനങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 50 കോളേജുകൾ മാറ്റുരച്ചു.
കുസാറ്റ് സ്‌കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് വിദ്യാർഥികൾ മാനേജ്‌മെന്റ് വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരായി. ടെക് മത്സരവിഭാഗത്തിൽ കുസാറ്റിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റാണ് ഒന്നാമതെത്തിയത്. സിനിമാതാരം നീരജ് മാധവ് ട്രോഫികൾ വിതരണം ചെയ്തു.