മൂവാറ്റുപുഴ:പോയാലി മലയുടെ ടൂറിസം സാദ്ധ്യതകൾ അധികൃതരിലേയ്ക്ക് എത്തിക്കുന്നതിനും, പോയാലി മലയുടെ പ്രകൃതി സൗന്ദര്യം മൂവാറ്റുപുഴയിലേയും, സമീപപ്രദേശങ്ങളിലേയും ജനങ്ങളെ അറിയിക്കാനും ഏപ്രിലിൽ പോയാലി മല ഫെസ്റ്റ് നടത്തുന്നതിന് ജനകീയ കൺവെൻഷൻതീരുമാനിച്ചു. പ്രകൃതികനിഞ്ഞ് അനുഗ്രഹിച്ച് നൽകിയ പോയാലി മലയിൽ ടൂറിസം പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിലാണ് ജനകീയ കൺവെൻഷൻനടത്തിയത്. പോയലി മല സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മലയ്ക്ക് മുകളിൽ ജനകീയ കൺവെൻഷൻ ചേർന്നത്. കൺവെൻഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.എച്ച്.ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആമിന മുഹമ്മദ് റാഫി, മെമ്പർമാരായ മറിയം ബീവി നാസർ, കെ.ഇ.ഷിഹാബ്, നസീമ സുനിൽ, പി.എസ്.ഗോപകുമാർ, നേതാക്കളായ ആർ.സുകുമാരൻ, കെ.കെ.ശ്രീകാന്ത്, യു.പി.വർക്കി, സി.സി.ഉണ്ണികൃഷ്ണൻ, ജോഷി ചാക്കോ, പി.എച്ച്.സക്കീർ ഹുസൈൻ, പി.എം.നൗഫൽ എന്നിവർ സംസാരിച്ചു. പോയാലി മല ടൂറിസം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കായി ജനപ്രതിനിധികൾ രക്ഷാധികാരികളായും ജോഷി ചാക്കോ (ചെയർമാൻ), സി.സി.ഉണ്ണികൃഷ്ണൻ (കൺവീനർ) എന്നിവർ ഭാരവാഹികളായും കമ്മിറ്റി തിരഞ്ഞെടുത്തു.
മൂവാററുപുഴ നഗരത്തിൽ നിന്നും ഒമ്പത് കിലോമീറ്റർ മാത്രം അകലെ
, എം.സി.റോഡിലെ പായിപ്ര കവലയിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിച്ച് നിരപ്പ് ഒഴുപാറയിലൂടെ പോയാലി മലയിലെത്താം.
പായിപ്ര പഞ്ചായത്തിലെ 2, 3, വാർഡുകളിലൂടെ കടന്നുപോകുന്ന പോയാലിമല സമുദ്രനിരപ്പിൽ നിന്നും അഞ്ഞൂറ് അടിയോളം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
പാറക്കെട്ടുകളും, മൊട്ട കുന്നുകളും കൊണ്ട് അനുഗ്രഹീതം
. അമ്പത് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു
മലയുടെ മുകളിൽ വെള്ളം വറ്റാത്ത കിണറും, കാൽപ്പാദങ്ങളുടെ പാടുകളും
. മലയ്ക്ക് മുകളിൽ നിന്നാൽ ഉദയവും, അസ്തമയവും കാണാം
. സൗകര്യങ്ങൾവേണം
മലയിൽ എളുപ്പത്തിൽ എത്താവുന്ന രൂപത്തിൽ റോഡ് ഉണ്ടാക്കുക, റോപ് വേ സ്ഥാപിക്കുക, മലമുകളിലെ വ്യൂ പോയിന്റുകളിൽ കാഴ്ച സൗകര്യങ്ങൾ ഒരുക്കുക, വിശ്രമ കേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ എന്നിവനിർമ്മിക്കുക തുടങ്ങിയവയാണ് പോയാലി മലയിൽ ഉടനടി പ്രാവർത്തികമാക്കേണ്ടത്. കല്ലിൽ ഗുഹാക്ഷേത്രത്തിന്റെ പൈതൃകം പേറുന്ന പോയാലി മല വിനോദ സഞ്ചാരകേന്ദ്രമാക്കുവാൻ ഏറ്റവും അനുയോജ്യമാണ്. ശലഭോദ്യാന പാർക്ക്, വ്യൂ ടവർ എന്നവയെല്ലാം നിർമ്മിക്കുമ്പോൾ സഞ്ചാരികളെ ആകർഷിക്കുന്ന വിനോദ സഞ്ചാരകേന്ദ്രമായി ഇത് മാറും.