കൊച്ചി: ശ്രീനാരായണ സേവാസംഘം ഈ വർഷം ആത്മോപദേശശതകം പഠനവർഷമായി ആചരിക്കും. 12 മുതൽ എല്ലാ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സഹോദര സൗധത്തിൽ കോഴ്സ് നടക്കും. ഡോ. ഗീതാ സുരാജ് ക്ളാസെടുക്കും. 12 ന് രണ്ടരയ്‌ക്ക് സാഹിത്യകാരി കെ.ആർ. മീര കോഴ്സ് ഉദ്ഘാടനം ചെയ്യും. സേവാസംഘം പ്രസിഡന്റ് അഡ്വ.എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഷൗക്കത്ത് ആമുഖപ്രഭാഷണം നടത്തും. സെക്രട്ടറി പി.പി. രാജൻ, ട്രഷറർ ഡോ.ടി.എൻ. വിശ്വംഭരൻ എന്നിവർ പ്രസംഗിക്കും.