പറവൂർ : ഏഴാം ക്ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്കെതിരെ പറവൂർ പൊലീസ് കേസെടുത്തു. വഴിക്കുളങ്ങര വാക്കയിൽ ശശിധരൻ നായർക്കെതിരെ (61) പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്. വിദ്യാർത്ഥിനിയെ പതിവായി സ്കൂളിൽ കൊണ്ടുപോയിരുന്നത് ഇയാളാണ്. രാവിലെ വീട്ടിൽ നിന്ന് കുട്ടിയെ ഓട്ടോയിൽ കയറ്റിയശേഷം മറ്റു കുട്ടികളെ കയറ്റുന്നതിനായി പോകുംവഴിയാണ് പീഡിപ്പിച്ചതെന്നും കഴിഞ്ഞ ജൂൺ മുതൽ പലതവണ വിദ്യാർത്ഥിനി പീഡനിത്തിനിരയായെന്നും പൊലീസ് പറഞ്ഞു. വിദ്യാർത്ഥിനിയിൽ നിന്ന് വിവരമറിഞ്ഞ സ്കൂൾ അധികൃതർ ചൈൽഡ് ലൈനെ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.