• ബംഗളുരുവിലും ചണ്ഡിഗഡിലും കുവൈറ്റിലുമാണ് പുതിയ ഷോറൂമുകൾ
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് പുതുവർഷത്തിലെ ആദ്യ മാസം തന്നെ മൂന്ന് പുതിയ ഷോറൂമുകൾ ആരംഭിക്കും. ഇന്ത്യയിലെയും കുവൈറ്റിലെയും പ്രധാന വിപണികളിൽ കല്യാണിന്റെ വളർച്ചയും ശക്തിയും വർദ്ധിപ്പിക്കുന്നതാകും പുതിയ ഷോറൂമുകൾ.
ഉത്സവ സീസണോടനുബന്ധിച്ചാണ് കല്യാൺ ജൂവലേഴ്‌സ് ബംഗളുരുവിലെ ആറാമത്തെ ഷോറൂം വൈറ്റ്ഫീൽഡിലും പഞ്ചാബിലെ അഞ്ചാമത്തെ ഷോറൂം ചണ്ഡിഗഡിലും തുറക്കുന്നത്. കുവൈറ്റിലെ അഞ്ചാമത് ഷോറൂമാണ് അൽഫർവാനിയയിൽ. ഇതോടെ ആഗോളതലത്തിൽ കല്യാണിന് ആകെ 145 ഷോറൂമുകളാകും.
ഇന്ത്യയിലെ റീട്ടെയ്ൽ സ്വർണ വ്യവസായത്തിന് ഏറെ പ്രതീക്ഷകളുള്ള വർഷമാണിതെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
പുതിയ ഷോറൂമുകളിലും സ്വർണാഭരണങ്ങൾക്ക് കല്യാണിന്റെ കല്യാൺ ആഭരണങ്ങൾ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. ബി.ഐ.എസ് ഹാൾമാർക്ക് ചെയ്തവയാണെല്ലാം. കൂടാതെ ആഭരണങ്ങളുടെ മൂല്യം ഉറപ്പാക്കുന്ന നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ഉപയോക്താക്കൾക്ക് മുടക്കുന്ന പണത്തിന് തക്കമൂല്യം ഉറപ്പുനല്കുന്നു. ഇൻവോയിസിൽ കാണിച്ച ശുദ്ധത കൈമാറ്റം ചെയ്യുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. ജീവിതകാലം മുഴുവൻ കല്യാൺ ഷോറൂമുകളിൽ സ്വർണാഭരണങ്ങളുടെ മെയിന്റനൻസ് സൗജന്യവുമാണ്.
ലക്ഷത്തിലധികം നവീനവും പരമ്പരാഗതവുമായ ആഭരണ രൂപകൽപ്പനകളാണ് കല്യാൺ ജൂവലേഴ്‌സ് അവതരിപ്പിക്കുന്നത്. സവിശേഷവും ജനപ്രിയവുമായ ബ്രൈഡൽ ആഭരണശേഖരമായ മുഹൂർത്ത്, പോൾക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാൽ തീർത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, ടെംപിൾ ആഭരണങ്ങളായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ പോലെയുള്ള ഡയമണ്ട് ആഭരണമായ സിയാ, അൺകട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ട് ആഭരണശേഖരമായ അപൂർവ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ രംഗ് തുടങ്ങിയ ഈ ശ്രേണയിൽ ഉൾപ്പെടുന്നു.