muncipalily
അങ്കമാലി നഗരസഭ വികസനോത്സവ് 2020ൽ ഭിന്നശേഷിക്കാരുടെ കലോത്സവത്തിൽ പങ്കടുക്കാനെത്തിയ കുട്ടികൾ അതിഥികൾക്കൊപ്പം

അങ്കമാലി: പരിമിതികളുടെ ലോകത്തെ ചെറുത്തുതോൽപിച്ച് അങ്കമാലി നഗരസഭ വികസനോത്സവ് 2020 വേദിയിൽ ഭിന്നശേഷിക്കാരുടെ കലോത്സവം അരങ്ങേറി. മാണിക്കമംഗലം സെന്റ് ക്ലെയർ ഓറൽ ബധിര വിദ്യാലയം,
നീലേശ്വരം എസ്.എൻ.ഡി.പി സ്‌കൂൾ, തുറവൂർ എസ്.എ യു.പി.എസ്, മൂക്കന്നൂർ എസ്.എച്ച്.ഒ.എച്ച്.എസ്, അങ്കമാലി സെന്റ് ജോസഫ് എച്ച്.എസ്.എസ്, കപ്രശേരി ജെ.യു.പി.എസ്, നായത്തോട് എം.ജി.എം.എച്ച്.എസ്, കറുകൂറ്റി സെന്റ് ജോസഫ് എച്ച്.എസ്.എസ്, മഞ്ഞപ്ര എസ്.എം എൽ.പി എന്നീ സ്‌കൂളുകളെ ഏകോപിപിച്ച് സമഗ്ര ശിക്ഷ കേരള അങ്കമാലി ബി.ആർ.സിയാണ് കലോത്സവം ഒരുക്കിയത്. മുൻ എം.പി. ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി അദ്ധ്യക്ഷത വഹിച്ചു.

ലോക പഞ്ചഗുസ്തി ചാമ്പ്യൻ ജോബി മാത്യു, യുവ എഴുത്തുകാരി മായ ബാലകൃഷ്ണൻ, വികലാംഗ നിർദ്ധന സഹായ സമിതി ജില്ലാ പ്രസിഡന്റ് പി.ഡി. ജോൺ, സമഗ്രശിക്ഷാ അഭിയാൻ കേരള ജില്ല കോഓർഡിനേറ്റർ ഉഷ മാനാട്ട്, ഫിസാറ്റ് കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജിബി വർഗീസ് , ഐ.സി.ഡി.എസ് ഓഫീസർ റീന പി.ടി, വിനീത ദിലീപ് എന്നിവർ സംസാരിച്ചു. ജോബി മാത്യു, മായ ബാലകൃഷ്ണൻ, പി.ഡി. ജോൺ എന്നിവരെ ഇന്നസെന്റ് മെമന്റോ നൽകി ആദരിച്ചു.