mla
ലോംഗ് മാർച്ച് നയിക്കുന്ന വി.പി.സജീന്ദ്രനും മകളും

കിഴക്കമ്പലം: പൗരത്വബില്ലിനെതിരെയുള്ള ലോംഗ് മാർച്ച് നയിക്കാൻ പിതാവിനൊപ്പം എത്തിയ മകൾ കാഴ്ചക്കാരുടെ ശ്രദ്ധാ കേന്ദ്രമായി. വ്യാഴാഴ്ച നടന്ന മാർച്ചിലാണ് വി.പി സജീന്ദ്രൻഎം.എൽ.എക്കൊപ്പം മാർച്ച് നയിക്കാൻ മകൾ നിഹാരികയും എത്തി. കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ്സിൽ ഇന്ന് നടക്കുന്ന പരീക്ഷയുടെ തയ്യാറെടുപ്പുകൾക്കിടയിലാണ് മാർച്ച് കാണാനായി പെരിങ്ങാലയിലെത്തിയത്. . മാർച്ചിന്റെ മുൻ നിരയിൽ നിന്ന കോൺഗ്രസ് നേതാക്കൾ തൊപ്പിയും കൊടിയും കൊടുത്തതോടെ ആവശത്തോട‌െമാർച്ച് നയിച്ചു. 'മതമല്ല പൗരത്വം' എന്ന മുദ്റാവാക്യമുയർത്തിയാണ് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ ലോംഗ് മാർച്ച് നടത്തിയത്. കരിമുകളിൽ നിന്ന് ആരംഭിച്ച മാർച്ച് ടി.എച്ച്.മുസ്തഫ ഫ്‌ളാഗ് ഓഫ് ചെയ്തു. കാവുങ്ങൽപ്പറമ്പിൽ സമാപിച്ച മാർച്ചിനെത്തുടർന്ന് നടന്ന പൊതുസമ്മേളനം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. പൗരത്വനിയമം ഇന്ത്യയിലെ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.ബ്ലോക്ക് പ്രസിഡന്റ് സി.ജെ.ജേക്കബ് അദ്ധ്യക്ഷനായിരുന്നു. ബെന്നി ബഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി, കെ.ബാബു, അബ്ദുൽ മുത്തലിബ്, ഐ.കെ.രാജു, ടി.എം.സക്കീർ ഹുസൈൻ, ജോൺ.പി.മാണി, പ്രൊഫ.എൻ.പി.വർഗീസ്, സി.പി.ജോയി, വർഗീസ് ജോർജ് പള്ളിക്കര, എം.ടി.ജോയ്, എം.പി.രാജൻ, കെ.പി.തങ്കപ്പൻ, നിബു.കെ.കുര്യാക്കോസ്, കെ.വി.ആന്റണി, അരുൺ വാസു എന്നിവർ പ്രസംഗിച്ചു.