പറവൂർ : പറവൂത്തറ പൊതുജന മഹാസഭ കരിയമ്പിള്ളി ഭദ്രകാളി ബാലാപരമേശ്വരി ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് രാവിലെ നാരായണീയ പാരായണം, വൈകിട്ട് വിദ്യാഭ്യാസ അവാർഡ് വിതരണം, കലാസന്ധ്യ. 12ന് രാവിലെ കളമെഴുത്തുപാട്ടും, വൈകിട്ട് താലം എഴുന്നള്ളിപ്പ്, ഭക്തിഗാനമേള, രാത്രി അഷ്ടനാഗക്കളം.
മഹോത്സവദിനമായ 13ന് രാവിലെ ശ്രീബലി എഴുന്നള്ളിപ്പ്, ആനയൂട്ട്, വൈകിട്ട് പകൽപ്പൂരം, രാത്രി മഹാകാണിക്ക സമർപ്പണം, കരിമരുന്നു പ്രയോഗം, സിനിമാറ്റിക്സ് ഡാൻസ് ആൻഡ് മ്യൂസിക്കൽ ഷോ, പള്ളിവേട്ട. ആറാട്ട് മഹോത്സവദിനമായ 14ന് രാവിലെ മണ്ഡപത്തിൽ വിശേഷാൽ അിഷേകം, വൈകിട്ട് ആറാട്ടുബലി, ആറാട്ടുപുറപ്പാട് തുടർന്ന് ആറാട്ടും തിരിച്ചെഴുന്നള്ളിപ്പും, രാത്രി മെഗാ ഉത്സവം 2020, വലിയ കുരുതിതർപ്പണത്തിനു ശേഷം കൊടിയിറക്കൽ.