അങ്കമാലി: മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മർച്ചന്റ്സ് ഫാമിലി ക്ലബ് ആരംഭിച്ചു. റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വിവിധ കലകൾ അഭ്യസിക്കുന്നതിനുള്ള സൗകര്യം വ്യാപാരഭവനിൽ ഒരുക്കും. സിനിമാതാരം ജെയിംസ് പാറക്കൽ, സംഗീത സംവിധായകൻ പ്രിൻസ് ജോർജ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.