പറവൂർ : കുത്തിയതോട് സെന്റ് തോമസ് പള്ളിയിൽ പരി. കന്യകാമറിയത്തിന്റെ വിവാഹത്തിരുനാളും വി. തോമസ്ളീഹായുടെയും വി. സെബസ്ത്യാനോസിന്റെയും തിരുനാളും നാളെ (ഞായർ) നടക്കും. രാവിലെ ഏഴിന് വിശുദ്ധ കുർബാന, ഒമ്പതരയ്ക്ക് മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ, തുടർന്ന് പ്രദക്ഷിണം, വൈകിട്ട് അഞ്ചരയ്ക്ക് രൂപം എടുത്തുവെയ്ക്കൽ, ഏഴരയ്ക്ക് പിന്നണി ഗായകരായ വിധു പ്രതാപ്, സയനോര ഫിലിപ്പ് എന്നിവർ നയിക്കുന്ന ഗാനമേള.