പറവൂർ : കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) വടക്കേക്കര യൂണിറ്റ് സമ്മേളനം ഏരിയാ സെക്രട്ടറി കെ.സി. രാജീവ് ഉദ്ഘാടനം ചെയ്തു. ജിൻജിത്ത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ടി.എ. ദേവൻ (പ്രസിഡന്റ്), അശ്വതി അജയൻ (വൈസ് പ്രസിഡന്റ്), ജിൻജിത്ത് ചന്ദ്രൻ (സെക്രട്ടറി), ആന്റണി ജേക്കബ് (ജോയിന്റ് സെക്രട്ടറി), വിനോദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.