തൃക്കാക്കര : നഗര സഭ മാലിന്യ സംസ്കരണത്തിന് ആറേക്കർ ഭൂമി വാങ്ങാൻ ഇന്നലെ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു.നിലവിൽ നഗര സഭയ്ക്ക്
സമീപത്തെ ബസ് സ്റ്റാൻഡിനോട് ചേർന്ന സ്ഥലത്താണ് മാലിന്യം സംഭരിക്കുന്നത്.മാസങ്ങൾക്ക് മുമ്പ് മാലിന്യ സംസ്കരണത്തിന് ഇരുപത് ഏക്കർ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് നഗര സഭ പത്ര പരസ്യം നൽകിയെങ്കിലും ആരും വരാത്ത സാഹചര്യത്തിലാണ് ആറേക്കർ സ്ഥലമായി പരിമിതപ്പെടുത്തിയത്.. ഫെബ്രുവരി 29 ന് ശേഷം നഗര സഭ പ്രദേശത്തെ വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം എടുക്കേണ്ടെന്ന് യോഗത്തിൽ തീരുമാനിച്ചു. നിലവിൽ പ്ലാസ്റ്റിക് മാലിന്യം നഗര സഭക്ക് തലവേദനയായി.ലൈഫ് പദ്ധതിപ്രകാരം നഗര സഭയിലേക്ക് അപേക്ഷകൾ സമർപ്പിച്ച 86 പേരുടെ ലിസ്റ്റ് അംഗീകരിച്ചു.നഗര സഭയിലെ നാല്പത്തി മൂന്ന് വാർഡുകളിലേക്കായി 77 പൊതുമരാമത്ത് വർക്കുകൾക്ക് കൗൺസിൽ അംഗീകാരം നൽകി.