പറവൂർ : പറവൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്ക് മൂന്നാറിലേയ്ക്കുള്ള പഠനയാത്രാവാഹനം പുറപ്പെട്ടു. നഗരസഭ കൗൺസിലർമാരായ ഡെന്നി തോമസ്, ജലജാ രവീന്ദ്രൻ എന്നിവർ ചേർന്ന് ഫ്ളാഗ് ഒഫ് ചെയ്തു. ദ്വിദിന സഹവാസ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളോടൊപ്പം രക്ഷിതാക്കളും അദ്ധ്യാപകരുമുണ്ട്.