പറവൂർ : കഥകളി പ്രേമികളുടെ കൂട്ടായ്മയായ പറവൂർ കളിയരങ്ങിന്റെ എട്ടാമത് വാർഷികാഘോഷവും പുരസ്കാര വിതരണവും നാളെ (ഞായർ) പറവൂർ വെളുത്താട്ട് ഭഗവതി ക്ഷേത്രം ഹാളിൽ നടക്കും. രാവിലെ ഒമ്പതിന് സോപാനസംഗീതാർച്ചന, പത്തിന് കഥകളി - ബകവധം, ഉച്ചയ്ക്ക് രണ്ടിന് കുടുക്ക വീണക്കച്ചേരി, വൈകിട്ട് മൂന്നിന് പുരസ്കാരദാനവും ആദരവും. ഡോ. സന്തോഷ് അകവൂർ, ഡോ. മനോജ് കുറൂർ, എം.പി. ജയന്തൻ നമ്പൂതിരി, പി.എൻ. സതീശൻ ഇളയത് തുടങ്ങിയവർ സംസാരിക്കും. കലാമണ്ഡലം ഉണ്ണിക്കൃഷ്ണനുമായി കഥകളിമേളത്തെക്കുറിച്ച് ഡോ. മനോജ് കുറൂർ നടത്തുന്ന സംവാദം, അഞ്ചരയ്ക്ക് കഥകളി - ബകവധം എന്നിവ നടക്കും.